NEWS
മുൻ ജനപ്രതിനിധികൾക്ക് നിയമസഭയുടെ ആദരം; ചരമോപചാര പ്രമേയ പകർപ്പുകൾ കൈമാറി
30/05/2026 07:59 PM IST
nila

ചെങ്ങന്നൂർ: അന്തരിച്ച മുൻ നിയമസഭാംഗം എം. മുരളി, മുൻ രാജ്യസഭാംഗം തോമസ് കുതിരവട്ടം എന്നിവർക്ക് കേരള നിയമസഭ അർപ്പിച്ച ചരമോപചാര പ്രമേയത്തിന്റെ ലാമിനേറ്റ് ചെയ്ത പകർപ്പുകൾ കുടുംബാംഗങ്ങൾക്ക് കൈമാറി. നിയമസഭയുടെ ഔദ്യോഗിക ആദരവ് ചെങ്ങന്നൂർ ആർഡിഒ ഷാജു ഇന്നലെ വസതികളിലെത്തിയാണ് കൈമാറിയത്.
മുൻ എംഎൽഎ എം. മുരളിയുടെ ഭാര്യ കെ. എസ്. രമാദേവിക്കും, മുൻ രാജ്യസഭാംഗം തോമസ് കുതിരവട്ടത്തിന്റെ ഭാര്യ ലിസി തോമസിനും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങളുടെ പകർപ്പുകൾ നൽകിയത്.
തഹസിൽദാർമാരായ സ്റ്റാൻലി ജോൺ, ഷൈനി തോമസ്, വില്ലേജ് ഓഫീസർമാരായ ദീപക്, പ്രദീപ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











